മാര്‍ക്ക് ദാനം: അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ഔചിത്യമില്ലായ്മ; മന്ത്രി കുറ്റക്കാരനല്ല: രാജന്‍ ഗുരുക്കള്‍

single-img
18 October 2019

എം.ജി സര്‍വകലാശാലയിലെ പരീക്ഷയിൽ നടന്ന മാര്‍ക്ക് ദാനത്തെ തളളി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍. പരീക്ഷയിൽ തോറ്റ വിദ്യാര്‍ത്ഥിയെ അദാലത്ത് നടത്തിയല്ല ജയിപ്പിക്കേണ്ടത്. എന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാരിനെയും മന്ത്രിയെയും ആരോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി കുറ്റക്കാരനല്ലെന്നും പറഞ്ഞു.

ഇവിടെ ആലോചിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നത്. ദയാഹര്‍ജി പരിഗണിക്കുന്നപോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്. മാര്‍ക്ക്ദാനം ചെയ്യുന്നത് പരീക്ഷകളുടെ ഗുണനിലവാരത്തെ തകര്‍ക്കും. സര്‍വകലാശാലയുടെ അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ഔചിത്യമില്ലായ്മയാണ് എന്നും അദാലത്ത് നടക്കുന്നിടത്ത് മന്ത്രിയെ വിളിക്കേണ്ടതില്ലെന്നും എം ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ രാജന്‍ ഗുരുക്കള്‍ പറഞ്ഞു.