‘ജലശക്തി’ ; മൂവായിരത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

single-img
18 October 2019

മൂവായിരത്തിൽ കൂടുതൽ കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള ജലശക്തി പദ്ധതിക്ക് തൃശ്ശൂർ കോർപ്പറേഷനിൽ തുടക്കമായി. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനത്തിന്റ ഭാഗമായി ഒന്നരക്കോടി രൂപയാണ് ഫെഡറൽ ബാങ്ക് നൽകുന്നത് ഈ പദ്ധതിക്കായി നൽകുന്നത്.

കുടിവെള്ളത്തിന്റെ = കണക്ഷനായി ഒരു കുടുംബത്തിന് 5000 രൂപ വീതം നൽകും. അർഹരായ ഗുണഭോക്താക്കളെ ബാങ്കും കോർപ്പറേഷനും ചേർന്ന് സംയുക്തമായി കണ്ടെത്തും. ഫെഡറൽ ബാങ്കിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി മന്ത്രി വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കോർപ്പറേഷൻ പ്രതിനിധികളും പങ്കെടുത്തു. ഇനിയുള്ള നാളുകളിൽ കൂടുതൽ സാമൂഹിക പ്രസക്തിയുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ജലാശക്തി പദ്ധതിക്കായി ഒന്നരക്കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.