‘കഠിനാധ്വാനത്താല്‍ വളര്‍ന്നവന്‍’; ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് മേജര്‍ രവി

single-img
17 October 2019

നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ ഭീഷണിയെത്തുടര്‍ന്ന് പരാതി നല്‍കിയ നടന്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി നിരവധിപ്പേരാണെത്തിയത്. ഇപ്പോഴിതാ ഷെയ്‌നിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്.

സ്വപ്രയത്‌നത്താല്‍ വളര്‍ത്തുവന്നയാളാണ് ഷെയ്ന്‍. വളര്‍ന്നുവരുന്ന താരങ്ങളെ നിരുത്സാഹപ്പെടുത്തുന്നത് മലയാള സിനിമയ്ക്ക് മോശമാണെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

”അന്തരിച്ച നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ വീഡിയോ കാണാനിടയായി. ആ കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം. സ്വയ പ്രയത്‌നത്താല്‍ കഠിനാദ്ധ്വാനം ചെയ്ത് വളര്‍ന്ന് വന്നതാണ് അവന്‍. വളര്‍ന്നുവരുന്ന താരങ്ങളെ നിരുത്സാഹപ്പെടുത്തരുത്. അത് മലയാള സിനിമയ്ക്ക് മോശമാണ്. ഷെയ്‌ന് എന്റെ എല്ലാ പിന്തുണയും. പ്രിയപ്പെട്ടെ ഷെയ്ന്‍ നിരാശപ്പെടരുത്. എല്ലാം ശരിയാകും. സ്‌നേഹത്തോടെ മേജര്‍ രവി.”

I happened to see a video clip of Shane Nigam, son of late actor Abhi. Who ever has hurt that kid,understand one thing….

Posted by Major Ravi on Wednesday, October 16, 2019