‘മധുരരാജ’യുടെ തമിഴ് പതിപ്പ് കാണാന്‍ ആരാധകരെ ക്ഷണിച്ച്‌ സണ്ണി ലിയോണ്‍

single-img
16 October 2019
Sunny Leone to shake legs with Mammootty in Madura Raja

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെസൂപ്പര്‍ ഹിറ്റ് ചിത്രം മധുരരാജയുടെ തമിഴ് പതിപ്പ് എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസാകുന്നത്. ചിത്രം കാണാന്‍ ആരാധകരെ ക്ഷണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണിലിയോണ്‍. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് താരം ആരാധകരെ ക്ഷണിച്ചത്.

Vanakkam!! I am so excited to announce that #MADHURARAJA is getting a worldwide release!! Make sure that you watch it in theatres near you with your family & friends!! 😍Mammootty

Posted by Sunny Leone on Tuesday, October 15, 2019

‘വണക്കം. മധുരരാജയ്ക്ക് ഒരു ആഗോള റിലീസ് ആണെന്നത് ഞാന്‍ ആവേശപൂര്‍വ്വം പ്രഖ്യാപിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമായി അടുത്തുള്ള തീയേറ്ററുകളില്‍ പോയി ചിത്രം കാണൂ’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് മധുരരാജ. വൈശാഖാണ് സംവിധായകന്‍. ചിത്രത്തില്‍ സണ്ണി ലിയോണ്‍ അഭിനയിച്ച ഗാനരംഗം സൂപ്പര്‍ഹിറ്റായിരുന്നു.