സമയമാകുന്നതുവരെ കാത്തിരിക്കണം ഉശിരോടെ തിരിച്ചടിക്കാന്‍’; ‘സ്റ്റാന്‍ഡ് അപ്പ്’ ട്രെയിലര്‍ കാണാം
ധാരാളം പുരസ്ക്കാരങ്ങള്‍ നേടിക്കൊടുത്ത മാന്‍ഹോളിന് ശേഷം വിധുവിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. ഈ സിനിമയിൽ നിമിഷ സജയനെ കൂടാതെ രജിഷ വിജയനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സ്റ്റാന്റപ്പ് കോമേഡിയനായ കീര്‍ത്തിയുടേയും (നിമിഷ) സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമ അനാവരണം ചെയ്യുന്നത്.
മാന്‍ഹോളിന്റെ തിരക്കഥ എഴുതിയ ഉമേഷ് ഓമനക്കുട്ടനാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം ടോബിന് തോമസിന്റെതാണ്. ബിലു പദ്മിനി നാരായണന് ഗാനരചനയും വര്‍ക്കി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
അര്ജുന് അശോകന്, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥന് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.