ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചു; സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം എന്നിവരുള്‍പ്പെടെ 50 പ്രമുഖര്‍ക്കെതിരെ കേസ്‌

single-img
4 October 2019

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മണിരത്‌നം, അനുരാഗ് കശ്യപ് എന്നിലരുള്‍പ്പെടെ 50 പ്രമുഖര്‍ക്കെതിരെ കേസ്. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് നടപടി. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും, നടിമാരായ രേവതിയും, അപര്‍ണാസെന്നും കേസെടുത്തവരില്‍ ഉള്‍പ്പെടുന്നു.

ജയ്ശ്രീറാം എന്നത് കൊലവിളിയാക്കി മാറ്റിയെന്ന് കത്തില്‍ പരാമര്‍ശിച്ചിരുന്നു. 50 സാംസ്‌കാരിക നായകര്‍ക്ക് എതിരെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്താല്‍, പ്രഘോപനം സ്ട്രിഷ്ട്ടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം എഫ്. ഐ. ആര്‍. രേഖപ്പെടുത്തി. ബിഹാറിലെ സദര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസ് എടുത്തതിനെ കത്തില്‍ ഒപ്പിട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. ജനാധിപത്യ വിരുദ്ധവും ആശങ്ക ജനകവുമാണ് കേസ് എടുത്ത കോടതി നിലപാട് എന്ന് അടൂര്‍ പറഞ്ഞു. രാജ്യത്ത് ഗോഡ്‌സെയെ ദൈവമാക്കിയവരും ഗാന്ധിജിയുടെ ചിത്രത്തില്‍ നിറയൊഴിച്ചവരും എംപിമാര്‍. പ്രതികരിച്ചരെല്ലാം രാജ്യദ്രോഹി കളായെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു