പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി
കൊച്ചി: വിവാദമായ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. അസോസിയേഷന് ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടിംഗ് എന്‍ജിനിയേഴ്സ് എന്ന സംഘടനയും സംഘടനയുടെ മുന്‍ പ്രസിഡന്റ് ഡോ. അനില്‍ ജോസഫുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പാലത്തിന്റെ ഗതാഗതയോഗ്യത പരിശോധിക്കാന്‍ പ്രാപ്തരായ ഏജന്‍സിയെക്കൊണ്ട് ലോഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ശേഷം അപാകത പരിഹരിക്കാനെന്ത് ചെലവുവരുമെന്ന റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാരിനു നിര്‍ദേശം നല്‍കണം. നിര്‍മാണച്ചുമതല വഹിച്ച കമ്പനിയില്‍ നിന്ന് ഇതിന്റെ ചെലവ് ഈടാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി തീര്‍പ്പാകുംവരെ പാലം പൊളിച്ചു പണിയാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു.