‘ഈ മനുഷ്യനെ ബോഡി ഷെയിമിംഗ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത് …’; മോഹന്‍ലാലിനെ പരിഹസിച്ചവരെ വിമര്‍ശിച്ച് ഹരീഷ് പേരടി

single-img
4 October 2019

ബോഡി ഷെയ്മിംഗ് എന്നത് ഇന്ന് സമൂഹത്തില്‍ സ്ഥിരം സംഭവമാണ് സിനിമാമേഖലയില്‍ പ്രത്യേകിച്ചും. നടി നടന്മാരുടെ ശരീരപ്രകൃതിയെ പരിഹസിച്ച് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കാറുണ്ട്.

കഴിഞ്ഞ ദിവസം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ലൊക്കേഷന്‍ സ്റ്റില്‍ ഇറങ്ങിയതോടെ അതിലെ മോഹന്‍ലാലിനെ പരിഹസിച്ചും ആളുകളെത്തി. മേഹന്‍ലാലിന് തടി കൂടുതലാണെന്ന് പറഞ്ഞായിരുന്നു പരിഹാസം, അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്ന പ്രതികരണം. മരയ്ക്കാറില്‍ ഹരീഷും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

” ഈ മനുഷ്യനെ ബോഡി ഷെയിമിംഗ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത് … ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി … ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്… അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുര്‍ത്തമുണ്ട്… അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്…. നിരവധി തവണ ആവര്‍ത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് … ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം… ”