ആരോഗ്യ പ്രശ്നമുണ്ട്, വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം ജയിലില്‍ ലഭിക്കണം; ആവശ്യവുമായി പി ചിദംബരം കോടതിയില്‍
1 October 2019
തനിക്ക് ആരോഗ്യപ്രശ്നം ഉള്ളതിനാല്‍ വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം ജയിലില്‍ ലഭിക്കണമെന്ന ആവശ്യവുമായി ഐഎന്‍എക്സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരം. ഇതിനായി അനുവാദം ചോദിച്ച് അദ്ദേഹം ദില്ലി കോടതിയെ സമീപിച്ചു. ഈ മാസം മൂന്നിന് ചിദംബരത്തിന്റെ ഈ ഹര്‍ജി കോടതി കേള്‍ക്കും.
ഐഎന്‍എക്സ് മീഡിയാ അഴിമതി കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലിലാണ് ചിദംബരം. ഇദ്ദേഹത്തിന് സെല്ലില്‍ തലയിണയോ കസേരയോ ഇല്ലെന്ന് വക്കീല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതുമൂലം ചിദംബരത്തിന് പുറംവേദന കൂട്ടുന്നുണ്ടെന്നുമുള്ള അഭിഭാഷകന്റെ വാദം കോടതി തള്ളുകയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്ന് വരെ നീട്ടുകയുമായിരുന്നു.