ഇറാനെ പിണക്കിയാല്‍ ഇന്ധനവില സങ്കല്‍പ്പത്തിനപ്പുറം കടക്കും: മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍

single-img
30 September 2019

റിയാദ്: ഇറാനെതിരായി ലോകരാജ്യങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാല്‍ ഇന്ധനവിലയില്‍ സങ്കല്‍പ്പിക്കാനാകാത്ത വിധം വര്ധിക്കുമെന്ന് സൗദി രാജകുമാരന്‍. ടെഹ്‌റാനുമായി റിയാദിന്റെ തര്‍ക്കം ഉയരുകയാണെങ്കില്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെത്തുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു

ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, ഇന്ധന വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്തത്ര വലിയ നിരക്കിലേക്ക് ഉയരുകയും ചെയ്യുമെന്നും സൗദി രാജകുമാരന്‍ വ്യക്തമാക്കി. ഒരു വിദേശമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സൗദി കിരീടവകാശിയുടെ മുന്നറിയിപ്പ്.