അടുത്തമാസം സൗദി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി
23 September 2019
അമേരിക്കൻ സന്ദർശനശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വിവരം സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥരീകരിച്ചിട്ടുണ്ട്.
അടുത്ത മാസം 27,28 തീയ്യതികളിലായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്. റിയാദിലുള്ള എക്സിബിഷൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുങ്ങുന്നത്.
കഴിഞ്ഞ തവണ അധികാരത്തിൽ വന്നപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു.
ആ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ രംഗങ്ങളില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ സന്ദർശനത്തിലും പുതിയ കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചേക്കും.