ഡബ്ല്യുസിസി വന്നശേഷം മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണ് പലരുടെയും അഭിപ്രായം: മാലാ പാര്‍വതി

single-img
21 September 2019

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി വന്നതിനുശേഷം പൊതുവെ ആള്‍ക്കാര്‍ പറയുന്നത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നാണെന്ന് നടി മാലാ പാര്‍വതി. ഡബ്ല്യുസിസി ഉണ്ടായ ശേഷം സിനിമാ സെറ്റിലേക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആള്‍ക്കാര്‍ പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു.

ഡബ്ല്യുസിസി എന്ന സംഘടനയിൽ താൻ ഇല്ല എന്നും എന്നാല്‍ തന്നെ ആള്‍ക്കാര്‍ ഡബ്ല്യുസിസിയില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത് എന്നും പാർവതി പറയുന്നു.

മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങിനെ: ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാനെടുത്ത സ്റ്റാന്റ് കാരണമാണ് എന്നെ ഡബ്ല്യു.സി.സിയില്‍ ഉള്‍പ്പെടുത്താത്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു ചാനലിൽ നടന്ന ചര്‍ച്ചയില്‍ എന്നോടാണ് ആദ്യം അതേകുറിച്ച് ചോദിച്ചത്. അപ്പോൾ എനിക്ക് അറിയാത്ത കാര്യത്തെ കുറിച്ച് പോയിന്റ് ചെയ്ത് സംസാരിക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ആ നിലപാട് എടുത്തത്.

ദിലീപ് വിഷയത്തില്‍ അന്നെടുത്ത നിലപാടില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അതിനൊരു മാറ്റവുമില്ല. സീനില്‍ ഉണ്ടായിരുന്ന ആളാണെങ്കില്‍ നമ്മള്‍ അത് ചര്‍ച്ച ചെയ്യില്ല. എന്നാല്‍ സീനിലില്ലാത്ത ആളെയാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.