455 കേസുകളിലായി പിടിച്ചെടുത്തത് 15 കോടിയോളം വില വരുന്ന 63,878 കിലോഗ്രാം കഞ്ചാവ്; തീ കൊളുത്തി നശിപ്പിച്ച് പോലീസ്!
ധാരാളം കേസുകളിലായി പിടിച്ചെടുത്ത 63,878 കിലോഗ്രാം കഞ്ചാവ് തീവെച്ച് നശിപ്പിച്ച് വിശാഖപട്ടണം പോലീസ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ചാര്‍ജ് ചെയ്ത 455 കേസുകളിലായി പിടിച്ച 15 കോടിയോളം വില വരുന്ന കഞ്ചാവാണ് തീവെച്ച് നശിപ്പിച്ചത്.
വിവിധ സ്റ്റെഷനുകളില്‍ നിന്നും ട്രക്കുകളിലും വാനുകളിലുമായി എല്ലാ ജില്ലകളില്‍ നിന്നും പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് എത്തിച്ചത്. എല്ലാം എത്തിയ ശേഷം ഇതെല്ലാം തൂക്കി നോക്കിയതില്‍ പിന്നെയാണ് തീ കൊളുത്തിയത്. കഴിഞ്ഞ വര്ഷംവും ഇതുപോലെ 43,341 കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചിരുന്നതായി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എല്‍ കെ വി രംഗ പറഞ്ഞു.
കഞ്ചാവ് മാഫിയാ സംഘങ്ങള്‍ സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ കര്‍ഷകരെ കഞ്ചാവ് ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കഞ്ചാവ് കടത്തിലിനിടെ പിടിച്ചെടുത്ത 196 വാഹനങ്ങളും പോലീസ് ലേലത്തില്‍ വച്ചിരുന്നു.