കിഫ്ബിയില്‍ നടന്നത് കോടികളുടെ അഴിമതി, സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല


തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെഎസ് ഇബി ടെന്‍ഡര്‍ നല്‍കിയതിലാണ് അഴിമതി ആരോപിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതികളായ കോട്ടയം ലൈന്‍സ്, കോലത്തുനാട് പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്കിയപ്പോള് എല്‍ ആന്‍ഡ് ടി, സ്റ്റര്‍ലൈറ്റ് എന്നീ വന്‍കിട കമ്പനികള്‍ക്കുവേണ്ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, സാധാരണ നിരക്കിനേക്കാള്‍ 60 ശതമാനം ഉയര്‍ന്ന നിരക്കിലാണ് ടെന്‍ഡര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.
ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് വൈദ്യുതി ബോര്‍ഡിന്റെ ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലുംകോടികളുടെ അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതി നടക്കുന്നതുകൊണ്ടാണ് എ.ജിയുടെ ഓഡിറ്റിങ് കിഫ്ബിയില്‍ അനുവദിക്കാത്തതെന്നും, ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.