ചൈനയും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

single-img
18 September 2019

ഇന്ത്യയ്ക്ക് പിന്നാലെ അയല്‍രാജ്യമായ ചൈനയും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. യുഎസുമായുള്ള വ്യാപാര യുദ്ധമാണ് 2002 ന് ശേഷമുളള ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കിലേക്ക് ചൈനയെ എത്തിച്ചിരിക്കുന്നത്. ചൈന കൈവരിച്ച ഓഗസ്റ്റിലെ വ്യാവസായികോല്‍പ്പാദന വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 4.4 ശതമാനം മാത്രമാണ്.

ചൈനീസ് സര്‍ക്കാര്‍ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. നിലവില്‍ ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയെ പിടികൂടിയിരിക്കുന്ന പ്രതിസന്ധി ആഗോളതലത്തില്‍ ആശങ്ക ഉണര്‍ത്തുന്നതാണ് . ജൂലൈ മാസത്തില്‍ 4.8 ശതമാനം വളര്‍ച്ചയായിരുന്നു ചൈനീസ് വ്യാവസായികോല്‍പ്പനത്തില്‍ രേഖപ്പെടുത്തിയത്.

പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ തുടങ്ങിയതോടെ ഈ ആഴ്ച തന്നെ ചൈന നിര്‍ണായക പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്നാണ് സൂചന. അങ്ങിനെ സംഭവിച്ചാല്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായിട്ടാകും ചൈന അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നത്. അതേപോലെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായി വ്യാവസായിക കയറ്റുമതിയിലും ചൈന ഇടിവ് രേഖപ്പെടുത്തി.ഈ മേഖലയില്‍ 4.3 ശതമാനത്തിന്‍റെ ഇടിവാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്.