തമിഴ് നാട്ടില്‍ വഹാനാപകടം; നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം
13 September 2019
ദിണ്ടിഗല്‍: തമിഴ്നാട്ടില്‍ നടന്ന വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു. ദിണ്ടിഗല്‍ വാടിപ്പട്ടിയിലാണ് കഴിഞ്ഞ ദിവസം കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മലപ്പുറം കുറ്റിപ്പുറം സ്വദേശി റസീന, മക്കളായ ഫസല്‍, സഹന, കാര്‍ ഡ്രൈവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി കിലാര്‍, ബൈക്ക് യാത്രികന് ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്.
റസീനയും കുടുംബവും സഞ്ചരിച്ച കാര്‍ അമിത വേഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാറിന് പിറകില്‍ ബൈക്കിടിച്ചാണ് ഒരാള്‍ മരിച്ചത്. മൃതദേഹങ്ങള്‍ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.