ഏജൻസി വഴി എത്തിയ 200ൽ അധികം ഉംറ തീർതഥാടകർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി; അന്വേഷണം നടത്തുമെന്ന് പോലീസ്

single-img
10 September 2019

ഉംറയിലേക്കുള്ള തീർതഥാടനത്തിന് പോകാൻ എത്തിയവർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പെരുമ്പാവൂരിലെ ഒരു ഏജൻസി വഴി എത്തിയ 200ലധികം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. യാത്രയ്ക്കായി ഇവർ ഇന്നലെ രാത്രി വിമാനതാവളത്തിലെത്തിയപ്പോഴാണ് യാത്രയ്ക്ക് തടസ്സമുണ്ട് എന്നറിയുന്നത്.

ഇപ്പോഴുള്ളത് ടിക്കറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും ഇവരെ ബംഗളൂരുവിലേക്ക് ബസ് മാർഗം എത്തിച്ച് അവിടെ നിന്നും സൗദിയിലെത്തിക്കാമെന്നും ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
എന്നാൽ തീർതഥാടകരിൽ ചിലർ ഇതിന് വഴങ്ങിയിട്ടില്ല. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ഏജൻസി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.