മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി കല്യാണ്‍ ജൂവല്ലേഴ്സ്

single-img
6 September 2019

പ്രളയബാധിതര്‍ക്കായുള്ള കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി കല്യാണ്‍ ജൂവല്ലേഴ്സ്. കല്യാണ്‍ ജൂവല്ലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ട്ടറുമായ ടിഎസ് കല്യാണരാമന്‍ തിരുവന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. കല്യാണ്‍ ജൂവല്ലേഴ്സ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, കല്യാണ്‍ ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടര്‍ ആര്‍ കാര്‍ത്തിക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള കല്യാണ്‍ ജൂവലേഴ്‌സിന്റെ സംഭാവനയായ ഒരു കോടി രൂപയുടെ ചെക്ക് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, കല്യാണ്‍ ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ആര്‍ കാര്‍ത്തിക് എന്നിവര്‍ സമീപം.