ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികളില്‍ മുന്‍നിരയില്‍ ടോവിനോയും ബോബി ചെമ്മണൂരും സി.കെ. വിനീതും
കേരളത്തിന്റെ സെൽഫി സ്റ്റാർ മത്സരത്തിൽ ഏറ്റവും കൂടുതൽ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികളായി തിരഞ്ഞെടുക്കപ്പെട്ടത് ടൊവിനോ തോമസ്, ബോബി ചെമ്മണൂര്‍, സി.കെ. വിനീത് എന്നിവര്‍. ഡെയ്ലിഹണ്ട് സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്.
സിനിമാരംഗത്ത് നിന്ന് ടൊവിനോ തോമസിനേയും ജീവകാരുണ്യം, ബിസിനസ് രംഗങ്ങളില്‍ നിന്ന് ബോബി ചെമ്മണൂരിനേയും സ്പോര്‍ട്സ് രംഗത്തുനിന്ന് സി.കെ. വിനീതിനേയും തിരഞ്ഞെടുക്കുകയായിരുന്നു.
മൂന്നുപേരേയും സെല്‍ഫി സ്റ്റാറുകളായി തിരഞ്ഞെടുത്തതിന് ശേഷം സെല്‍ഫികള്‍ പോസ്റ്റ് ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി. മത്സരത്തിനയച്ച സെല്‍ഫികളില്‍ നിന്നും രതീഷ് കുളങ്ങരയ്ക്കാണ് നറുക്കു വീണത്. മാരുതി സ്വിഫ്റ്റ് കാറാണ് സമ്മാനം.
പൊതുജനങ്ങള്‍ അയച്ച താരങ്ങളോടൊപ്പമുള്ള സെല്‍ഫികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സെല്‍ഫി സ്റ്റാറുകളെ തിരഞ്ഞെടുത്തത്. അതേസമയം ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു മത്സരം നടത്തപ്പെടുന്നത്.