ഹിന്ദുകലണ്ടർ പ്രകാരം അഞ്ചും ആറും മാസങ്ങളിൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത് സ്വാഭാവികം: ബിജെപി നേതാവ് സുശീൽ കുമാർ മോദി
ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം അനാവശ്യ ഭീതിയുണ്ടാക്കുകയാണെന്ന് ബിജെപി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ
സുശീൽ കുമാർ മോദി . ഹിന്ദു കലണ്ടര്‍ പ്രകാരം അഞ്ചും ആറും മാസങ്ങളായ സവാനിലും ദാഭോയിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത് രാജ്യത്ത് പതിവാണെന്നും സുഷില്‍ കുമാര്‍ മോദി പറയുന്നു. എന്നാല്‍ ബീഹാറിനെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
” സാധാരണയായി എല്ലാ വര്‍ഷവും സാവനിലും ഭാദോയിലും സാമ്പത്തിക മാന്ദ്യം ഉണ്ടാകാറുണ്ട്. പക്ഷെ ഇക്കുറി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശകാരണം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്” – അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കപെടേണ്ടതായൊന്നുമില്ല, ഇവ ഉടന്‍ നിയന്ത്രണവിധേയമാകും, ബീഹാറിലെ വാഹനവിപണിയില്‍ പ്രശ്നങ്ങളില്ല, ആവശ്യമായ നടപടികള്‍ കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കുമെന്നും സുഷില്‍ കുമാര്‍ മോദി പറഞ്ഞു. ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പ്രതികരണവുമായി
സുശീൽ കുമാർ മോദി എത്തിയത്.