കൊച്ചിയിലെ ജൂത ചരിത്രത്തിന്റെ അവസാന താളും മറിഞ്ഞു; ജൂത മുത്തശ്ശി സാറാ കോഹന്റെ ചരിത്രത്തിലെ പ്രധാന്യം ഓർമ്മിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

single-img
31 August 2019

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ എത്തിപെട്ടതാണ് കൊച്ചിയിലെ ജൂതന്മാർ. ചരിത്രമായ ആ ബന്ധത്തിന്റെ അവസാന കണ്ണിയായിരുന്ന സാറാ കോഹനും ഈ ലോകം വിട്ടുപോയി.

വാണിജ്യ ബന്ധങ്ങളുടെയും സഹകരണത്തിന്റെയും സാക്ഷികളായിരുന്നു കൊച്ചിയിലെ ജൂത വിഭാഗം. ഒപ്പമുണ്ടായിരുന്ന പലരും ഇസ്രയേൽ രൂപീകരണത്തിന് ശേഷം വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങിയെങ്കിലും സാറയും കോഹനും പോയില്ല. ഇവിടെ തുടർന്ന ചുരുക്കം ചിലരിലെ അവസാന ആളാണ് സാറ മുത്തശ്ശി.

97 വയസായിരുന്നു സാറക്ക്. തൗഫീഖ് സക്കറിയ്യ എന്ന ഗവേഷകന്റെ പരാമർശങ്ങളും, ത്വാഹാ ഇബ്രഹിം എന്ന ആളുമായുള്ള അടുത്ത സുഹൃത് ബന്ധത്തിന്റെ കഥയും,  കമലിന്റെ ഗ്രാമഫോണിലെ രേവതിയുടെ കഥാപാത്രവുമായി ബന്ധിപ്പിച്ചുകൊണ്ടും മൻസൂർ നൈന എന്നയാളാണ് ആണ് സാറയുടെ ജൂത ചരിത്രപ്രാധാന്യം ഫേസ്ബുക്കിൽ  പങ്കുവെച്ചത്.

“സാറാ കോഹന്റെ സഹായി മുസ്ലിമായ ത്വാഹാ ഇബ്രാഹിമും . കൊച്ചി മതങ്ങൾക്കപ്പുറം മാനവികതയുടെ , സ്നേഹത്തിന്റെ , സൗഹൃദത്തിന്റെ മഹത്തായ സന്ദേശം വിളംമ്പരം ചെയ്യുന്നു” മൻസൂർ കുറിച്ചിരിക്കുന്നു.

മൻസൂറിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങളും ഒപ്പം ചേർത്തിട്ടുണ്ട്. പുസ്തകത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.

‘സാറ ജേക്കബ് കോഹൻ ‘ ഏകദേശം 97 വയസ്സുള്ള ‘സാറ ‘ വിധവയാണ് , മക്കളില്ല പക്ഷെ ഈ 97 വയസ്സിലും ജീവിതത്തെ മനോഹരമായി കാണുന്ന , നീല നിറമുള്ള കണ്ണുകളും വെള്ളിത്തല മുടിയും ഹീബ്രു ഭാഷയിലെ പ്രാർത്ഥനകൾ ചൊല്ലി വിശുദ്ധ പുസ്തകമായ ‘തോറയും ‘ മടിയിൽ വെച്ച് രേവതിയുടെ കഥാപാത്രമായ സാറയെ പോലെ…

മൻസൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

കൊച്ചിയിലെ ജീവിച്ചിരുന്ന ചരിത്രവും മറഞ്ഞു ……………

കൊച്ചിയിലെ ജൂത മുത്തശ്ശി ‘സാറാ കോഹൻ ‘
വിട പറഞ്ഞു ………..
ഖബറടക്കം 01/09/ 2019 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്

ഫോട്ടോയിൽ ഒപ്പമുള്ളത് ദുബായിയിലെ സ്റ്റാർ ഹോട്ടലിലെ ഷെഫ് ‘തൗഫീഖ് സക്കരിയ്യ’ . സാറാ കോഹനോട് വളരെ അടുപ്പം സ്ഥാപിച്ചിരുന്ന മുസ്ലിം യുവാവ് . ചരിത്ര വിദ്യാർത്ഥിയും , ഹീബ്രു കാലീഗ്രഫീ ആർട്ടിസ്റ്റുമായ ഇദ്ദേഹം കൊച്ചീക്കാരനാണ് . കൊച്ചിയിലെ ജൂത ചരിത്രം നിഷ്പക്ഷമായും , സത്യസന്ധമായും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട് . 2009 മുതൽ തുടങ്ങിയ സൗഹൃദമാണ് സാറാ കോഹനും തൗഫീഖും .
സാറാ കോഹന്റെ സഹായി മുസ്ലിമായ ത്വാഹാ ഇബ്രാഹിമും .

കൊച്ചി മതങ്ങൾക്കപ്പുറം മാനവികതയുടെ , സ്നേഹത്തിന്റെ , സൗഹൃദത്തിന്റെ മഹത്തായ സന്ദേശം വിളംമ്പരം ചെയ്യുന്നു …….

ഞാൻ കൊച്ചിയിലെ ജൂതത്തെരുവിന്റെ ചരിത്രം എഴുതിയപ്പോൾ സാറാ കോഹനെ കുറിച്ചും എഴുതിയിരുന്നു. 👇

ജൂത മുത്തശ്ശി 
സാറാ കോഹ ……………….

കമൽ സംവിധാനം ചെയ്ത ‘ഗ്രാമഫോൺ ‘ ചിത്രത്തിൽ സാറ എന്നൊരു കഥാപാത്രമുണ്ട് സർവ്വ ദുഖങ്ങളും ഉള്ളിലൊതുക്കി ആകാശത്ത് നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന , ഗസലുകൾ കേട്ടിരിക്കുന്ന ‘സാറ ‘ .

‘ഗ്രാമഫോൺ ‘ ജൂതന്മാരുടെ കഥ കൂടി പറയുന്ന , കൊച്ചിയിലെ ജൂത തെരുവിൽ ചിത്രീകരിച്ച സിനിമയാണ് . ഒരുപക്ഷെ സാറാ ജേക്കബ് കോഹനെ മനസ്സിൽ കണ്ടാവണം രേവതി എന്ന സാറയുടെ കഥാപാത്രത്തെ കമൽ സൃഷ്ടിച്ചത് .

സത്യത്തിൽ കൊച്ചി ജൂത തെരുവിൽ ഒരു സാറയുണ്ട്
‘സാറ ജേക്കബ് കോഹൻ ‘ ഏകദേശം 97 വയസ്സുള്ള ‘സാറ ‘ വിധവയാണ് , മക്കളില്ല പക്ഷെ ഈ 97 വയസ്സിലും ജീവിതത്തെ മനോഹരമായി കാണുന്ന , നീല നിറമുള്ള കണ്ണുകളും വെള്ളിത്തല മുടിയും ഹീബ്രു ഭാഷയിലെ പ്രാർത്ഥനകൾ ചൊല്ലി വിശുദ്ധ പുസ്തകമായ ‘തോറയും ‘ മടിയിൽ വെച്ച് രേവതിയുടെ കഥാപാത്രമായ സാറയെ പോലെ …………

ഇറാഖിൽ നിന്നെത്തിയ ജൂത പരമ്പരയിലെ കണ്ണി . സാറയുടെ അമ്മ സാറയുടെ കുട്ടിക്കാലത്ത് തന്നെ മരിച്ചു പോയി സാറയെ വളർത്തിയത് മുത്തശ്ശിയാണ് . സാറയുടെ ഭർത്താവ് ഇൻകം ടാക്സ് ഓഫീസറായിരുന്നു . സാറയുടെ ഭർത്താവ് ജേക്കബ് കോഹനെ അടക്കം ചെയ്തിട്ടുള്ളത് മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ തന്നെയാണ് .

ജൂതത്തെരുവിൽ ‘ സാറയുടെ ‘
ഹാൻസ് എംബ്രോയിഡറി വർക്കുകളും തുന്നൽ പണിയും ചെയ്യുന്ന ഒരു കടയുണ്ട് . സിനഗോഗിനെ അലങ്കരിക്കുന്ന കർട്ടനുകളും , യഹൂദരുടെ തൊപ്പിയും , തൂവാലകളും ഒക്കെ ഇവിടെ മനോഹരമായി രൂപം കൊള്ളുന്നു .

‘ഗ്രാമഫോണിലെ ‘ സാറയെ പോലെ സാറ ജേക്കബ് 
കോഹൻ ജനാലക്കരികിൽ ഇരുന്ന് ജനലഴികളിലൂടെ പുറത്തേക്ക് നോക്കി , ഓർമ്മകളിൽ ലയിച്ചിരിക്കുന്നു ………………

കൊച്ചിയുടെ ചരിത്രം , കൊച്ചിക്ക് മാത്രം പറയാൻ കഴിയുന്ന കഥകളാണ് , ലോകത്തിന് മുന്നിൽ വിസ്മയമായി നിൽക്കുന്ന കൊച്ചി ……………..

കൊച്ചിയിലെ ജീവിച്ചിരുന്ന ചരിത്രവും മറഞ്ഞു ……………കൊച്ചിയിലെ ജൂത മുത്തശ്ശി 'സാറാ കോഹൻ 'വിട പറഞ്ഞു…

Posted by Mansoor Naina on Friday, August 30, 2019