കാസര്‍കോട് കേരള-കർണാടക വനാതിർത്തിയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

single-img
30 August 2019

യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കേരള-കർണാടക വനാതിർത്തിയിലാണ് സംഭവം. ഗണേഷ് എന്ന ആളാണ് മരിച്ചത്. പാണത്തൂർ എള്ളുകൊച്ചി എന്ന പ്രദേശത്താണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൈകളിൽ ടോർച്ച് പിടിച്ച നിലയിലാണ് മൃതദേഹം.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ വ്യക്തി സ്ഥിരം മോഷ്ടാവ് ആണെന്ന് പോലീസ് പറയുന്നു. മൃതദേഹം കാണപ്പെട്ട ഇവിടം ഗൗഡ സമുദായത്തിൽ ഉള്ളവർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്.
കൂടുതലും കൃഷിക്കാരായതിനാൽ ഇവിടെ ഉള്ളവരിൽ അധികം പേർക്ക് തോക്കു കൈവശം വയ്ക്കാനുള്ള ലൈസൻസ് അനുവദിച്ചിട്ടുണ്ട്.

ഇതേ സ്ഥലത്ത് തന്നെ ആറ് മാസങ്ങൾക്ക് മുമ്പ് മറ്റൊരാളെയും വേടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.