സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ് എസിന് ഒരു പങ്കുമില്ല; പ്രസ്താവനയില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ അധ്യക്ഷനെതിരെ പോലീസ് കേസ്

single-img
23 August 2019

ആര്‍എസ് എസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ കുമാര്‍ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. വിവിധ സ്‌റ്റേഷനുകളിലാണ് ഇവര്‍ പരാതി നല്‍കിയത്. അതിനാല്‍ രണ്ട് എഫ്ഐആര്‍ ആണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭുവനേശ്വറില്‍ ഗാന്ധി പീസ് ഫൗണ്ടേന്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ മഹാത്മാ ഗാന്ധി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു കുമാര്‍ പ്രശാന്ത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്നും വീര്‍സവര്‍ക്കര്‍ ജയിലിന് പുറത്ത് വന്നത് ബ്രിട്ടീഷുകാരുമായി ഒത്തുകളിച്ചാണെന്നും അദ്ദേഹം പറയുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിലെ മനുഷ്യരെ വിശ്വാസത്തിലെടുക്കാതെ ജനാധിപത്യവിരുദ്ധമായാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ മുഹമ്മ് അലി ജിന്ന രാജ്യത്തെ വിഭജിച്ചത് പോലെയാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.1958ല്‍ രൂപീകരിച്ച സംഘടനയാണ് ഗാന്ധി പീസ് ഫൗണ്ടേന്‍. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനയാണിത്.