തട്ടിപ്പ് തടയാന്‍ പുതുവഴി; എടിഎം സേവനത്തിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ

single-img
19 August 2019

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ. നിലവിൽ 24 മണിക്കൂറും ലഭിച്ചിരുന്ന സേവനം ഇനിമുതൽ രാത്രി 11 മുതല്‍ രാവിലെ ആറുമണിവരെ ലഭിക്കില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നതെന്ന് ബാങ്ക് അറിയിച്ചു. എസ്ബിഐയുടെ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

നിലവിൽ എടിഎം മുഖേന ഒരു ദിവസം പിന്‍വലിക്കാവുന്ന തുക ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുകള്‍ക്ക് 20,000 രൂപയായി കുറച്ചിട്ടും തട്ടിപ്പ് കുറയുന്നില്ലെന്നാണ് ബാങ്ക് മുന്നോട്ടുവക്കുന്ന വാദം. രാത്രികളിൽ 12ന് തൊട്ടുമുമ്പും 12 കഴിഞ്ഞും കാര്‍ഡ് വഴി ഇടപാട് നടത്തുക വഴി രണ്ട് ദിവസം പിന്‍വലിക്കാവുന്ന തുക പിന്‍വലിക്കുകയാണ്.
ഈ നടപടി ബാങ്കിന് നഷ്ടമുണ്ടാക്കുന്നെന്നാണ് വിലയിരുത്തല്‍.

ബാങ്ക് നടപ്പാക്കുന്ന പുതിയ മാറ്റത്തെക്കുറിച്ച് എടിഎം സ്‌ക്രീനിലും ശാഖകളിലും പ്രദര്‍ശിപ്പിച്ച് ഇടപാടുകാരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.