അഫ്ഗാനില്‍ വിവാഹച്ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 63 മരണം

single-img
18 August 2019
Afghanistan Blast

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 ഓളം പേര്‍ മരിച്ചു. ഒരു വിവാഹച്ചടങ്ങിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. 

വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്‌റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളും ഒന്നടങ്കം കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

1200 ഓളം പേര്‍ക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.