മിന്നൽ പ്രളയം: ഇന്ന് മാത്രം പൊലിഞ്ഞത് 33 ജീവനുകള്‍.

single-img
9 August 2019

കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതിയില്‍ ഇന്നു മാത്രം സംസ്ഥാനത്ത് പൊലിഞ്ഞത് 33 ജീവനുകള്‍.

തിങ്കളാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

മഴ ശക്തമാവുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു.

കാലവര്‍ഷത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത് കവളപ്പാറയിലാണ്. കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച മേഖലയിലേക്ക് ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയില്‍ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. നേരത്തെ ഈ മേഖലയിലുള്ളവരെ ഒഴിപ്പിച്ചതിനാല്‍ മരണ സംഖ്യ വലിയ തോതില്‍ കുറഞ്ഞു. നിരവധി പേരെ കാണാതായെന്ന് സംശയിക്കുന്നു.

കവളപ്പാറയിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് പി.വി അൻവർ എംഎല്‍എ പറഞ്ഞു. രക്ഷാപ്രവർത്തകർക്കും അപകടമുണ്ടാകുന്ന അവസ്ഥയാണുള്ളത്. പുത്തുമലയിലും രക്ഷാപ്രവർത്തനം ദുഷ്കരം. കനത്ത മഴ രക്ഷാദൗത്യത്തിന് തടസ്സമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.