ഭീതിയെ മുതലെടുത്ത് വ്യാജപ്രചാരകര്‍:പെട്രോൾ പമ്പുകൾ അടച്ചിടുമെന്നത് വ്യാജവാര്‍ത്ത

single-img
9 August 2019

തിരുവനന്തപുരം: സംസ്ഥാനത്ത് മഴദുരിതങ്ങള്‍ വ്യാപിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങളും കൂടുന്നു. മഴ കനത്തതോടെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രചാരണം വ്യാജമാണെന്ന് സംസ്ഥാന ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്ത് എവിടെയെങ്കിലും ഇന്ധന ക്ഷാമം ഉണ്ടെങ്കില്‍ ഉടനെ തന്നെ നടപടി എടുക്കണമെന്ന് സംസ്ഥാനത്ത് ഇന്ധനം വിതരണം ചെയ്യുന്ന കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ വൈദ്യുതി വകുപ്പിന്‍റെതെന്ന പേരില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രധാനമായും അണക്കെട്ട് തുറന്നുവിട്ടു എന്ന പേരിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത് തെറ്റാണെന്ന് നേരത്തെ തന്നെ കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.