തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.

single-img
9 August 2019

കനത്ത മഴ മൂലം തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ചിലയിടത്ത് ഗതാഗത തടസ്സവും ഉള്ളതിനാലും തിരുവനന്തപുരം കൊല്ലം ജില്ലകളിൽ 9.8.2019 വെള്ളിയാഴ്ച പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. മദ്രസ്സകൾ ക്കും അവധി ബാധകമായിരിക്കും എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.