ആരോഗ്യനില മോശം; അരുണ്‍ ജെയ്​റ്റ്​ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

single-img
9 August 2019

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയെ ന്യൂഡല്‍ഹിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും ക്ഷീണവും ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചു.

കാര്‍ഡിയോ-ന്യൂറോ വാര്‍ഡില്‍ എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.