കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ശ​നി​യാ​ഴ്ച അ​റി​യാം

single-img
9 August 2019

ദില്ലി: കോണ്‍ഗ്രസിന്‍റെ പുതിയ ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും. മുകുൾ വാസ്നിക്കിന്‍റെ പേരാണ് മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.

സു​ശീ​ല്‍ കു​മാ​ര്‍ ഷി​ന്‍​ഡെ, സ​ച്ചി​ന്‍ പൈ​ല​റ്റ് തു​ട​ങ്ങി​യ​വ​രു​ടെ​യും പേ​രു​ക​ളും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

സോ​ണി​യാ ഗാ​ന്ധി, പ്രി​യ​ങ്ക എ​ന്നി​വ​രെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് രാ​ഹു​ല്‍ നേ​ര​ത്തെ ത​ന്നെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ല്‍​വി​യെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മേ​യ് 25-നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ച​ത്.

നാളെ പ്രവര്‍ത്തക സമിതിക്ക് മുന്നോടിയായി നടക്കുന്ന സംസ്ഥാനനേതാക്കളുടെ യോഗത്തിലും സമവായചര്‍ച്ച ഉണ്ടാകും. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പിസിസി അധ്യക്ഷന്മാരുടെയും, എഐസിസി ഭാരവാഹികളുടെയും, എംപിമാരുടെയും നിലപാട് കൂടി യോഗത്തില്‍ ചോദിച്ചറിയും. പ്രവര്‍ത്തകസമിതി വിശാലയോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ.