ശ്രീറാമിന് കുരുക്ക് മുറുക്കി സർക്കാർ: അന്വേഷണം ആദ്യം മുതൽ; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘം

single-img
8 August 2019

മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള കുരുക്ക് മുറുക്കി സംസ്ഥാന സർക്കാർ. അന്വേഷണം ആദ്യം മുതൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസന്വേഷിച്ച പൊലീസുകാരുടെയും കിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെയും മൊഴിയെടുക്കും. ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തുവാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ വരുത്തിയ വീഴ്ചയും ഈ സംഘം അന്വേഷിക്കും. ശ്രീറാമിനെ ചികിത്സിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സാക്ഷിയാക്കും. അപകടം നടന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു.