മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

single-img
6 August 2019

ഇന്ത്യയുടെ മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ്
 (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആ​രോ​ഗ്യനില അതീവ ​ഗുരുതരമായതിനെ തുടർന്ന് ഇവരെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണ വിവരം അറിഞ്ഞതിനെ തുടർന്ന് മുതിര്‍ന്ന ബിജെപി നേതാക്കളെല്ലാം ആശുപത്രിയിലെത്തിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് വരെ സോഷ്യമീഡിയയില്‍ സജീവമായിരുന്ന സുഷമാ സ്വരാജ്, കാശ്മീര്‍ വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച് കൊണ്ട് രാത്രിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ആദ്യ മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി പേരെടുത്ത സുഷമാ സ്വരാജ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.