അമിത്ഷാ ഇത്തരത്തില്‍ നുണ പറയുന്നത് ദുഖകരം; താന്‍ വീട്ടുതടങ്കലിലെന്ന് ഫാറൂഖ് അബ്ദുള്ള;അല്ലെന്ന്​ അമിത്​ ഷാ

single-img
6 August 2019

ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫറന്‍സ്​ നേതാവ്​ ഫാറൂഖ്​ അബ്​ദുല്ലയെ തടവില്‍ വെക്കുകയോ അറസ്​റ്റ്​ ചെയ്യുകയോ ​ചെയ്​തിട്ടില്ലെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ലോക്​സഭയില്‍ പറഞ്ഞു. എന്നാല്‍ താന്‍ തടവിലാണെന്നും ആഭ്യന്തര മന്ത്രി ഇങ്ങനെ കള്ളം പറയുന്നതില്‍ ദുഃഖം തോന്നുന്നുവെന്നും ഫാറൂഖ്​ അബ്​ദുല്ല ഒരു ദേശീയ മാധ്യമത്തോട്​ പ്രതികരിച്ചു.

ഫറൂഖ് അബ്ദുള്ളയടക്കം പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനും കശ്മീരിനെ വിഭജിക്കുന്നതിനുമുള്ള ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.