കളിച്ചുകൊണ്ടിരുന്ന പത്ത് വയസുള്ള കുട്ടിക്ക് ലഭിച്ചത് ദിനോസര്‍ മുട്ടകള്‍; പഠനത്തിന് വിധേയമാക്കാനൊരുങ്ങി ശാസ്തജ്ഞര്‍

single-img
5 August 2019

ചൈനയില്‍ നിന്നും ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി. ഈ മുട്ടകള്‍ക്ക് 66 മില്യന്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. ഇവ പഠന വിധേയമാക്കുന്നതോടെ ദിനോസറുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണ ചൈനയുടെ ഭാഗമായ ഗുവാന്‍‌ഡോങ് പ്രദേശത്താണ് ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയത്.

ഇവിടെ നദിക്കരയില്‍ കളിച്ചുകൊണ്ടിരുന്ന പത്ത് വയസുള്ള കുട്ടിക്കാണ് ആകെ 11 മുട്ടകള്‍ കിട്ടിയത്. ഈ വിവരം ശാസ്ത്രജ്ഞരെ അറിയിച്ചതിനെ തുടര്‍ന്ന് മുട്ടകള്‍ അവര്‍ ഏറ്റെടുത്തു. നിലവില്‍ കൂടുതല്‍ പഠനത്തിനായി സൂക്ഷിച്ചിരിക്കുയാണ് ഇവ. വളരെ പഴക്കമുള്ള മുട്ടകള്‍ കൂടുതല്‍ പഠനത്തിന് വിധേയമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.

ഒമ്പത് മീറ്റര്‍ വലിപ്പമാണ് കണ്ടെത്തിയ ഓരോ മുട്ടക്കുമുള്ളത്. ഇതിനു മുന്പ് ലഭിച്ച മുട്ടകളും ഇപ്പോള്‍ ലഭിച്ചവയും തമ്മില്‍ താരതമ്യപ്പെടുത്തി പഠനവിധേയമാക്കാനും ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും ഇതിനു മുമ്പും ദിനോസര്‍ മുട്ടകള്‍ ലഭിച്ചിരുന്നു. ഇവിടെയുള്ള ഹേയുവാന്‍ നഗരം ദിനോസറുകളുടെ വീട് എന്ന പേരിലാണ് അറിയപ്പെടുന്നത് തന്നെ. ലോകത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയ ഇടവും ഇതുതന്നെ. ഏകദേശം 18370 മുട്ടകള്‍.