ചാവക്കാട് കൊലപാതകം: പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസ് തള്ളിപ്പറയാത്തതെന്തെന്ന് ഡിവൈഎഫ്ഐ

single-img
31 July 2019

ചാവക്കാട് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുമ്പോള്‍തന്നെ പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാത്തതെന്തെന്ന വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഈ സംഘടനാ യുഡിഎഫിന്‍റെ സഖ്യ കക്ഷിയായതിനാലാണ് തള്ളിപ്പറയാൻ സാധിക്കാത്തതെന്ന് എ എ റഹീം കുറ്റപ്പെടുത്തി.

പോപ്പുലർ ഫ്രണ്ട് യുഡിഎഫുമായി വളരെ കാലമായി രാഷ്ട്രീയ സഖ്യത്തിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ ഇവർ തമ്മിലുള്ള ബന്ധം പരസ്യമായതാണെന്നാണ് എ എ റഹീം ആരോപിക്കുന്നു.

ഈ സഖ്യത്തിന് മുസ്‍ലിം ലീഗാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ ലീഗ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ടുകാർ ക്രൂരമായി വെട്ടിക്കൊന്നത്. കൊലചെയ്ത പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവർത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വമെന്നും റഹീം ആരോപിക്കുന്നു.

പോപ്പുലർ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താൻ ഇനിയെങ്കിലും യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നാണ് റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

കോൺഗ്രസ്സ് നേതാവിനെ വെട്ടിക്കൊന്നിട്ടും പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാതെ കോൺഗ്രസ്സ്. തള്ളിപ്പറയാൻ സാധിക്കാത്തത് പോപ്പുലർ…

Posted by A A Rahim on Wednesday, July 31, 2019