കര്‍ണാടകത്തില്‍ കാലുമാറിയ 14 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

single-img
30 July 2019

കര്‍ണാടകത്തില്‍ ഭരണത്തില്‍ നിന്നും കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ കാലുമാറിയ 14 വിമത എംഎല്‍എമാരെ പാര്‍ട്ടി പുറത്താക്കി. കര്‍ണാടക സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ എഐസിസി ഇന്ന് അംഗീകരിക്കുകയായിരുന്നു. വിമത എംഎല്‍എമാരെ പാര്‍ട്ടിവിരുദ്ധ നടപടികള്‍ക്കു പുറത്താക്കുകയാണെന്നു വ്യക്തമാക്കി സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കി.

വിമതന്മാരായി മാറിയ മഹേഷ് ഐ. കുമ്മതല്ലി, ശ്രീമന്ത് ബി പാട്ടീല്‍, രമേഷ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം മഹാബലേശ്വര്‍ ഹെബ്ബാര്‍, ബിസി പാട്ടീല്‍, ആര്‍ ശങ്കര്‍, ആനന്ദ് സിങ്, കെ സുധാകര്‍, ബിഎ ബസവരാജ്, എസ് ടി സോമശേഖര്‍, മുനിരത്തന, റോഷന്‍ ബെയ്ഗ്, എംടിബി നാഗരാജ് എന്നിവരെയാണു പുറത്താക്കിയത്. മുന്‍പ് ഈ 14 പേരെയും ജെഡിഎസിന്റെയും മൂന്നുപേരെയും അയോഗ്യരായി രാജിവെച്ച സ്പീക്കര്‍ രമേശ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.