തൃശൂരിൽ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; രണ്ട് പേരുടെ നില ഗുരുതരം; പിന്നില്‍ എസ് ഡി പി ഐ എന്ന് കോൺഗ്രസ്

single-img
30 July 2019

തൃശൂര്‍ ജില്ലയിലെ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നിലയാണ് ഗുരുതരമായി തുടരുന്നത്.

ബൈക്കുകളില്‍ എത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. 14 പേരായിരുന്നു അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു.