ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന; അറിയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ കൂടെ ചേരും; ജേക്കബ് തോമസ്

single-img
29 July 2019

ആര്‍എസ്എസ് എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ അല്ലെന്നും അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് എന്നും ഡിജിപി ജേക്കബ് തോമസ്. സംഘടനയെപ്പറ്റി അറിയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ആർഎസ്റെഎസ് എന്ന പേരില്‍ തന്നെ സന്നദ്ധ സേവനമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ സംസ്കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണത്. ഭാരതത്തിന്റെ സംസ്ക്കാരം പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെക്കുറിച്ച് പഠിക്കാതെയും മനസിലാക്കാതെയും ആ സംഘടന ശരിയല്ല എന്ന് പറയരുത്.

സംഘടനയെ നന്നായി അറിഞ്ഞ് കഴിഞ്ഞാല്‍ കേരളത്തിലെ ബുദ്ധി ജീവികള്‍ ആര്‍എസ്എസില്‍ ചേരും. താന്‍ ഇനി ജോലിയില്‍ പ്രവേശിക്കണമോ, വിആര്‍എസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്‍റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. അദ്ദേഹം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.