രാജ്യസഭയില്‍ എം.പിമാരുടെ മൈക്കുകളില്‍നിന്ന് പുക

single-img
29 July 2019

രാജ്യസഭയില്‍ എംപിമാരുടെ മൈക്കുകളില്‍നിന്നു പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. നാലാം നിരയിലെ തന്റെ സീറ്റില്‍നിന്നു പുക ഉയരുന്നതായി മുന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ആദ്യം പരാതിപ്പെട്ടത്. ഇതിനു പിന്നാലെ ബിജെപി എംപിമാരായ ശിവ്പ്രതാപ് ശുക്ല, പുരുഷോത്തം രുപാല എന്നിവരുടെ മൈക്കുകളില്‍നിന്നും പുക ഉയര്‍ന്നു.

ഇതേത്തുടര്‍ന്നു രാജ്യസഭ 15 മിനിറ്റ് നിര്‍ത്തിവച്ചതായി അധ്യക്ഷന്‍ അറിയിച്ചു. അധ്യക്ഷന്‍ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഉദ്യോ​ഗ​സ്ഥ​രെ​ത്തി പു​ക ഉ​യ​രു​ന്ന​തു സം​ബ​ന്ധി​ച്ചു പ​രി​ശോ​ധ​ന ന​ടത്തി. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണു പു​ക ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണു വി​വ​രം.

പാപ്പരത്ത നിയമ ഭേദഗതി ബില്‍, ക്രമപ്രകാരമല്ലാത്ത നിക്ഷേപങ്ങള്‍ നിരോധിക്കുന്നതിനുള്ള ബില്‍, മുത്തലാഖ് ബില്‍ തുടങ്ങിയവയാണ് രാജ്യസഭ ഇന്നു പരിഗണിക്കുന്നത്. ഇതിനിടെ ഉന്നാവോ പെണ്‍കുട്ടിക്ക് സംഭവിച്ച വാഹനാപകടം ചര്‍ച്ച ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. സമാജ് വാദി എം.പി. രാംഗോപാല്‍ യാദവാണ് ഈ വിഷയം സഭയില്‍ ഉന്നയിച്ചത്. തുടര്‍ന്ന് ബഹളമുണ്ടാവുകയും ഉച്ചയ്ക്ക് 12 മണി വരെ സഭ വീണ്ടും നിര്‍ത്തിവെയ്ക്കുകയും ചെയ്തു.