പോലീസിനെ കണ്ട് കായലില്‍ ചാടി; യുവാവ് മുങ്ങി മരിച്ചു

single-img
29 July 2019

ചീട്ടു കളിച്ചുകൊണ്ടിരിക്കവേ പോലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. ചീട്ടുകളിക്കിടയില്‍ യുവാവ് പോലീസിനെ കണ്ടപ്പോള്‍ ഭയന്ന് ഓടുകയും കായലിലേക്ക് എടുത്തുചാടുകയുമായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപത്താണ് സംഭവം. ഉടന്‍ തന്നെ ഇയാളെ ചിറയന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഴഞ്ചിറ സ്വദേശി സാജനാണ് മരിച്ചത്. അതേസമയം മരിച്ച യുവാവിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.