ധോണി സ്വീകരിച്ച നടപടി ചരിത്രപരമാണെന്ന് ഗൗതം ഗംഭീര്‍

single-img
27 July 2019

ഇന്ത്യന്‍ സേനക്കൊപ്പം ചേരാനുള്ള എം.എസ് ധോണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീര്‍. കശ്മീരില്‍ പോയി സൈന്യത്തെ സേവിക്കാനും പെട്രോളിംഗ് നടത്താനും അദ്ദേഹം സ്വീകരിച്ച നടപടി ചരിത്രപരമാണ്. ഇത് രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കും, അദ്ദേഹത്തിന് ഒരു വലിയ റോള്‍ മോഡലാകാന്‍ കഴിയുമെന്നും ഗംഭീര്‍ പ്രതികരിച്ചു.

ധോണി പ്രതിരോധ സേനക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും വിമര്‍ശിക്കാറുണ്ടായിരുന്നു, എന്നിട്ട് മതി അദ്ദേഹത്തിന് ടെറിട്ടോറിയല്‍ ആര്‍മിയുടെ യൂണിഫോം നല്‍കേണ്ടത് എന്നും പറഞ്ഞിരുന്നു. ഇന്ന് ആ യൂണിഫോമിനോട് തനിക്ക് എത്രത്തോളം പ്രധാന്യമുണ്ടെന്ന് എം.എസ് ധോണി രാജ്യത്തിന് മുഴുവന്‍ കാണിച്ചുതന്നുവെന്നും ഗംഭീര്‍ പറഞ്ഞു.