ഈ മനുഷ്യനെയൊക്കെ എങ്ങനെയാണ് രാഷ്ട്രീയക്കാരനെന്ന് പറയാൻ കഴിയുക: ബി ​ഗോപാലകൃഷ്ണനെതിരെ സംവിധായകൻ കമൽ

single-img
26 July 2019

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെയുള്ള ബിജെപി നേതാവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍റെ പരാമർശങ്ങൾക്കെതിരെ സംവിധായകൻ കമൽ. ഫാൽക്കേ അവാ‌‌ർഡും പത്മഭൂഷണുമെല്ലാം നേടിയ ലോകത്തിലെ ചലചിത്ര ആസ്വാദകരെല്ലാം സ്നേഹിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ് പറയുന്നതെന്ന സാമാന്യ ബോധമെങ്കിലും ഈ പറഞ്ഞ ബിജെപി നേതാവിനുണ്ടാകണമായിരുന്നെന്ന് കമൽ പ്രതികരിച്ചു.

ഇത്തരം പരാമ‌ർശങ്ങൾ ഈ കാലത്ത് നമ്മൾ പ്രതീക്ഷക്കണമെന്ന് അഭിപ്രായപ്പെട്ട കമൽ ഒരു മലയാളി അത് പറയുമ്പോൾ ലജ്ജ തോന്നുന്നുവെന്നും പറഞ്ഞു. എന്തൊ കിട്ടാൻ ആ​ഗ്രഹിച്ചിട്ടാണ് അടൂ‌ർ ​ഗോപാലകൃഷ്ണൻ ഇത് പറയുന്നതെന്ന് പറയുന്ന മനുഷ്യനെയൊക്കെ എങ്ങനെയാണ് രാഷ്ട്രീയക്കാരനെന്ന് പറയാൻ കഴിയുകയെന്ന് ചോദിച്ച കമൽ ഇവരൊക്കെ ക്രിമിനലുകളാണെന്നും രാജ്യദ്രോഹികളാണെന്നും അഭിപ്രായപ്പെട്ടു. 

ഒരു ചലചിത്ര പ്രവർത്തകനെന്ന നിലയിൽ ഇക്കാര്യത്തിൽ ശക്തമായ അമർശമുണ്ട് അടൂ‌‌ർ ​ഗോപാലകൃഷ്ണനെ പോലെയുള്ള കലാകാരൻമാർക്കെതിരയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ എതിർക്കും. ഈ രാജ്യത്തെ ജനാധിപത്യത്തിനെതിരെ ഒരു വാക്ക് പോലും പറയാത്ത ആളുകൾക്കെതിരെ ഇത്തരം പരാമ‌‌ർങ്ങളുണ്ടാകുമ്പോൾ സാമാന്യ ജനങ്ങളെ വെറുതെ വിടുമോ ? ജയ് ശ്രീറാം വിളിക്കാൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് പറയുമ്പോൾ അവരുടെ അജണ്ട വ്യക്തമാണ് കമൽ പറയുന്നു. അടൂരിനെ ചീത്ത വിളിച്ചാൽ പബ്ലിസിറ്റി കിട്ടുമെന്നും അയാൾ കരുതിയിരിക്കാം എന്ന് കൂടി കമൽ കൂട്ടിച്ചേ‌ർത്തു.