മധ്യപ്രദേശില്‍ കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ തയ്യാര്‍: കമ്പ്യൂട്ടര്‍ ബാബ

single-img
26 July 2019

മധ്യപ്രദേശില്‍ കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കു പോകുമെന്ന സൂചന നല്‍കി സ്വയംപ്രഖ്യപിത ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബ. ‘നാല് എം.എല്‍.എമാര്‍ ഞാനുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. ശരിയായ സമയം വന്നാല്‍ അവരെ ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടു വരും. മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞാല്‍ ഞാന്‍ അവരെ ഹാജരാക്കും. അവരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ’ കമ്പ്യൂട്ടര്‍ ബാബ പറഞ്ഞു.

നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നീ ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തതിനു പിന്നാലെയാണ് കമ്പ്യൂട്ടര്‍ ബാബയുടെ പ്രഖ്യാപനം. ക്രിമിനല്‍ നിയമഭേദഗതി ബില്‍ പാസാക്കുന്നതിനിടെയാണ് നാരായണ്‍ ത്രിപാഠിയും ശരദ് കോളും കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തത്. ഇവര്‍ ഇരുവരും മുമ്പ് കോണ്‍ഗ്രസിലായിരുന്നു.