ആറുമണിക്കു ശേഷം കണ്‍സഷന്‍ നല്‍കാന്‍ നിയമമില്ലെന്നു കെഎസ്ആര്‍ടിസി; വിദ്യാര്‍ഥിയെ വഴിയില്‍ ഇറക്കി വിട്ടു

single-img
26 July 2019

ആറുമണിക്കു ശേഷം കണ്‍സഷന്‍ നല്‍കാന്‍ നിയമമില്ലെന്നു പറഞ്ഞു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടക്ടര്‍ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇറക്കിവിട്ടു. തിരുവനന്തപുരം എസ്എംവി സ്‌കൂളിലെ വിദ്യാര്‍ഥിയായ പോത്തന്‍കോട് സ്വദേശി അമല്‍ ഇര്‍ഫാനെയാണു കണ്ടക്ടര്‍ സ്റ്റാച്യു ജംഗ്ഷനില്‍ ഇറക്കിവിട്ടത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റായ അമല്‍ പരിശീലന ക്ലാസ് കഴിഞ്ഞാണു ബസില്‍ കയറിയത്. കാര്‍ഡ് നല്‍കിയപ്പോള്‍ ഇളവ് നല്‍കില്ലെന്നു കണ്ടക്ടര്‍ പറഞ്ഞു. വൈകുന്നേരം ആറു മണി കഴിഞ്ഞതിനാല്‍ കണ്‍സഷന്‍ പതിക്കാന്‍ കഴിയില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം. തുടര്‍ന്നു വിദ്യാര്‍ഥിയെ ബസില്‍നിന്നു കണ്ടക്ടര്‍ ഇറക്കിവിടുകയും ചെയ്തു.

ടിക്കറ്റിനു പണമില്ലെന്നു വിദ്യാര്‍ഥി പറഞ്ഞിട്ടും കേള്‍ക്കാന്‍ കണ്ടക്ടര്‍ തയാറായില്ല. പിന്നീട് ഒരു വഴിയാത്രക്കാരനോടു പണം വാങ്ങിയാണു വിദ്യാര്‍ഥി വീട്ടിലെത്തിയത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ ഇതു സംബന്ധിച്ചു പോത്തന്‍കോട് പോലീസിനും കെഎസ്ആര്‍ടിസി അധികൃതര്‍ക്കും പരാതി നല്‍കി.