തീവ്രവാദത്തെ ഒതുക്കാന്‍ ധോണി കശ്മീരിലേക്ക്; വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമാകും; താമസം സൈനികര്‍ക്കൊപ്പം

single-img
25 July 2019

ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ്.ധോണി ടെറിട്ടോറിയല്‍ ആര്‍മിയുടെ കശ്മീര്‍ യൂണിറ്റിലേക്ക്. ധോണി, കശ്മീര്‍ താഴ്‌വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമാകും. രാഷ്ട്രീയ റൈഫിള്‍സിന്റെ തീവ്രവാദവിരുദ്ദ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്‌സ്.

പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ ധോണി നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി നിലവില്‍ ബംഗളൂരു ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലാണ്.

ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്താണ് ലഫ്. കേണല്‍ ധോണി സൈനിക സേവനത്തിന് എത്തുന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി പിന്‍മാറിയിരുന്നു.