മലയാളികളുടെ മാളൂട്ടി വലിയ കുട്ടിയായി; ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി ശ്യാമിലി
ശാമിലി എന്ന് കേള്‍ക്കുമ്പോള്‍ മാളൂട്ടിയെയാണ് മലയാളികള്‍ക്ക് ഓര്മ. പഴയകാല മലയാള സിനിമകളെടുത്തുനോക്കിയാല്‍ ബാലതാരമായി തിളങ്ങി നിന്ന് കൊച്ചുമിടുക്കിയായിരുന്നു മാളൂട്ടി. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഭാവങ്ങള്‍ വരുത്തി മലയാളികളെ കരയിച്ച താരം.
ഇപ്പോള്‍ ഇതാ മാളൂട്ടി വലിയ കുട്ടിയായി. ദീര്‍ഘമായ വര്‍ഷങ്ങള്‍ക്കുശേഷം കുഞ്ചാക്കോ ബോബന്റെ നായികയായി ശാമിനി എത്തിയിരുന്നു.ഇപ്പോള്‍ ഇതാ ശാമിലി ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി എത്തി. ഗ്ലാമര്‍ സെല്‍ഫിയാണ് വൈറലായത്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലും 2016ല്‍ വീര ശിവാജി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷം അമ്മമ്മഗരി ഇല്ലു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരവ് നടത്തിയിരുന്നു.ഒന്‍പത് വര്‍ഷത്തിന് ശേഷം നടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയായായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷമാണ് ചിത്രം റിലീസിനെത്തിയത്. നിലവില്‍ മറ്റു ചിത്രങ്ങളിലൊന്നും നടി കരാര്‍ ഒപ്പിട്ടിട്ടില്ല. ശ്യാമിലിയുടെ സഹോദരിയും നടിയുമായ ശാലിനി അജിത്തിനെ വിവാഹം ചെയ്തതിനുശേഷം കുടുംബിനിയായി ജീവിക്കുകയാണ്. കണ്ടുകൊണ്ടേന്‍ എന്ന തമിഴ് സിനിമയില്‍ ശാമിലി ചെറിയൊരു വേഷം ചെയ്തിരുന്നു. ഒപ്പം ഫാസിലിന്റെ ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ സഹോദരിയായും വേഷമിട്ടു.