ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്പൈസ്ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം
10 July 2019
വിമാനത്തിന്റെ പ്രധാന ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ടെക്നീഷ്യന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്പൈസ് ജെറ്റ് വിമാനത്തിലാണ് അപകടം സംഭവിച്ചത്.
സ്പൈസ് ജെറ്റിന്റെ ചെറു വിമാനം ബൊംബാഡിയാര്‍ ക്യു 400 വിമാനത്തിലെ പരിശോധനകള്‍ക്കിടെ ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതില്‍ അടഞ്ഞതാണ് അപകടത്തിന് കാരണം. അപകടത്തെ തുടര്‍ന്ന് തല്‍ക്ഷണം ഇയാള്‍ മരിച്ചു.
വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.