യുവനടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്: തൃശ്ശൂര്‍ പോലീസ് കേസെടുത്തു

single-img
3 July 2019


യുവനടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. നടി ഡി.ജി.പി.ക്ക് നല്‍കിയ പരാതിയിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഏപ്രില്‍ 23, 24 തീയതികളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ് സൈബര്‍ പോലീസിന് കൈമാറി.