ഞാന്‍ അവിവാഹിത: മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്; മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം?

single-img
3 July 2019

സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി നടി മാഹി ഗിൽ. അവിവാഹിതായ താന്‍ മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്ന് മാഹി ഗിൽ പറഞ്ഞു. തന്റെ കാമുകൻ ബിസിനസ്സ്മാൻ ആണെന്നും രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയാണ് താനെന്നും മാഹി ഗിൽ പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നുപറഞ്ഞത്.‌

എനിക്ക് ഒരു പ്രണയമുണ്ട്. അതിൽ എനിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. എനിക്കതിൽ അഭിമാനമുണ്ട്. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. ഭാവിയിൽ വിവാഹിതയായേക്കും. അതെനിക്ക് തോന്നിയാൽ മാത്രം. കുട്ടികൾ ഉണ്ടാകാൻ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കൽപ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല.

മറ്റുള്ളവരുടെ എതിർപ്പ് ഞാൻ കാര്യമാക്കുന്നില്ല. വിമർശകരോട് എനിക്കൊന്നും പറയാനില്ല. വിവാഹം മനോഹരമാണ്. പക്ഷേ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എന്റെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ല. തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമാക്കി വച്ചതെന്ന് മാഹി പറഞ്ഞു.

ദേവ് ഡി, ദബാങ്, സാഹിബ് ബിവി ഓർ ഗാങ്സറ്റർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാഹി ഗില്‍.