ഇന്ത്യയ്ക്ക് ബാറ്റിങ്; കുല്‍ദീപും ജാദവും പുറത്ത്, കാര്‍ത്തിക്കും ഭുവിയും അകത്ത്

single-img
2 July 2019

ലോകകപ്പില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാല്‍ ബര്‍മിംഗ്ഹാമില്‍ പോരാട്ടം തീപാറും. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

സ്പിന്നര്‍ കുല്‍ദീപ് യാദവ്, കേദാര്‍ ജാദവ് എന്നിവരെ ഇന്ത്യ ഒഴിവാക്കി. ദിനേശ് കാര്‍ത്തിക്കും പരിക്കില്‍ നിന്നും മുക്തനായ ഭുവനേശ്വര്‍ കുമാറും ടീമിലെത്തി. ഇംഗ്ലണ്ടിനെതിരേ ഭേദപ്പെട്ട പ്രകടനം നടത്തിയ ഋഷഭ് പന്തിനെ ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. ബംഗ്ലദേശ് നിരയിലും രണ്ടു മാറ്റമുണ്ട്. മെഹ്ദി ഹസന്‍ മിറാസിനു പകരം റൂബല്‍ ഹുസൈനും മഹ്മൂദുല്ലയ്ക്കു പകരം സാബിര്‍ റഹ്മാനും ടീമിലെത്തി.